malappuram local

സഹിഷ്ണുതയുടെ പ്രധാന്യം ഉണര്‍ത്തി മതമൈത്രി സംഗമം

മലപ്പുറം: സഹിഷ്ണുതയുടെ പ്രധാന്യം ഉണര്‍ത്തി പാണക്കാട് തറവാട്ടിന്റെ രണ്ടാമതു മതമൈത്രി സംഗമം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഏതു വിശ്വാസവും പുലര്‍ത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നു ശശിതരൂര്‍ എംപി പറഞ്ഞു. സംഗമത്തോട് അനുബന്ധിച്ചുള്ള സഹിഷ്ണുതയുടെ രാഷ്ട്രീയം വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെതിരേ യുദ്ധമുണ്ടായപ്പോള്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചു നിന്ന പാരമ്പര്യമാണ് നമുക്കുള്ളത്. സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതുന്നതു ജിഹാദായി കാണുന്നവരാണിവിടത്തെ മുസ്‌ലിങ്ങള്‍. നമ്മുടെ സൈന്യത്തിന്റെ തലപ്പത്ത് മുസ്‌ലിങ്ങളും ഹിന്ദുക്കളും ജൂതരും പാഴ്‌സികളുമുണ്ട്.
ജാതി ഏതെന്നോ, ഏതു ഭാഷയെന്നോ, ഭക്ഷണമെന്തെന്നോ എന്നുള്ളത് നമ്മുടെ വിഷയമല്ല, നാനാത്വത്തില്‍ ഏകത്വമാണു രാജ്യത്തിന്റെ പ്രത്യേകത. മറ്റൊരാളുടെ അന്നമെന്തെന്നത് നോക്കേണ്ട കാര്യമില്ല. ഹിന്ദുവിനും മുസ്‌ലീമിനുമായി പ്രത്യേക റോഡുകളില്ല.
റോഡുകള്‍ രാജ്യത്തിനുള്ളതാണ്. ക്ഷേത്രങ്ങളും മസ്ജിദുകളും ചര്‍ച്ചകളും അടുത്തടുത്തു സ്ഥാപിച്ചു ഒരേ മനസോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ അസഹിഷ്ണുത പുലരാത്ത നല്ല നാളുകള്‍ക്കായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഗോവധം പൂര്‍ണമായും നിരോധിച്ച നമ്മുടെ നാട്ടില്‍ അമ്പലങ്ങളില്‍ ചെണ്ട കൂടി നിരോധിച്ചാലേ ഫലപ്രദമാകുകയുള്ളൂവെന്നു പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. ബാബുപോള്‍ പറഞ്ഞു.
ചെണ്ടയുണ്ടാക്കുന്നതു പ്രസവിക്കാത്ത പശുവിന്റെ തോല്‍ ഉപയോഗിച്ചാണ്. ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ പി രാമനുണ്ണി, മുനവറലി ശിഹാബ് തങ്ങള്‍, ഫൈസല്‍ ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it