ernakulam local

സഹായവാഗ്ദാനവുമായി കനേഡിയന്‍ സംഘം കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ എട്ടുനഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യ ബിസിനസ് മിഷന്റെ ഭാഗമായി കനേഡിയന്‍ സംഘം കൊച്ചിയിലെത്തി. കാനഡയിലെ മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റിലെ പ്രൊവിന്‍സ് ഓഫ് ഒന്റാറിയോയില്‍ നിന്നും ഒന്റാറിയോ പി സി പാര്‍ട്ടി നേതാവ് പാട്രിക് ബ്രൗണിന്റെ നേതൃത്വത്തിലുളള 25 അംഗ കനേഡിയന്‍ സംഘത്തിന് കൊച്ചി കോര്‍പറേഷനില്‍ ഇന്നലെ ഔദ്യോഗിക സ്വീകരണം നല്‍കി. കൊച്ചി കോര്‍പറേഷന്‍ ആസ്ഥാനത്തെത്തിയ സംഘത്തെ മേയര്‍ സൗമിനി ജെയിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പാട്രിക് ബ്രൗണ്‍ മിഷന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.
കൊച്ചിയെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് ആവശ്യമായ നിരവധി മേഖലകളില്‍ സാങ്കേതിക സഹായം കനേഡിയന്‍ പ്രതിനിധി സംഘം വാഗ്ദാനം ചെയ്തു.പരിസ്ഥിതി സൗഹാര്‍ദ്ദ ഊര്‍ജ്ജം, സിനിമാ മേഖല അടിസ്ഥാനസൗകര്യ വികസനം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലയിലും കനേഡിയന്‍ സംഘം കൊച്ചിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുളള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
അമൃതര്‍, ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി, അഹമ്മദാബാദ്, വഡോദര, മുംബൈ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേ്‌സി ജോസഫ്, മരാമത്തുകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം ഹാരിസ്, നഗരാസൂത്രണകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി കെ മിനിമോള്‍, പ്രതിപക്ഷനേതാവ് കെ ജെ ആന്റണി, അഡീഷണല്‍ സെക്രട്ടറി അനുജ, ഇന്‍ഡോകനേഡിയന്‍ ചേംബര്‍ ഡയറക്ടര്‍ അബൂബക്കര്‍, ജോബ്‌സണ്‍ ഈശോ പങ്കെടുത്തു.
Next Story

RELATED STORIES

Share it