kozhikode local

സഹവര്‍ത്തിത്വവും വിശ്വാസവും വളര്‍ത്തി അസഹിഷ്ണുതയെ ചെറുക്കണം: മുഖ്യമന്ത്രി

കോഴിക്കോട്: പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ സഹവര്‍ത്തിത്വം വളര്‍ത്തിയെടുത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്കും വിദ്വേഷത്തിനും തടയിടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐഎസ്എം കേരള യൂത്ത് സമ്മിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയല്ല പരസ്പര ധാരണയും വിശ്വാസവുമാണ് നമുക്ക് ആവശ്യം. വികസനവും കരുതലുമെന്ന മുദ്രാവാക്യം സാക്ഷാല്‍കരിക്കാന്‍ സേവനസന്നദ്ധമായ യുവത ഒരു മുതല്‍കൂട്ടാണ്. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരിലുള്ള പോരാട്ടം ദൗത്യമായി ഏറ്റെടുക്കുന്നതോടൊപ്പം ജീവകാരുണ്യ സാമൂഹ്യക്ഷേമ മേഖലകളില്‍ ഐ.എസ്.എം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സ്വലാഹുദ്ദീന്‍ മദനി അദ്ധ്യക്ഷത വഹിച്ചു. അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുത്തു. മന്ത്രി രമേശ് ചെന്നിത്തലക്ക് ഐഎസ്എമ്മിന്റെ കര്‍മ ശ്രേഷ്ഠ അവാര്‍ഡ് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി കൈമാറി.
Next Story

RELATED STORIES

Share it