Kottayam Local

സഹപാഠിയുടെ ബൈക്ക് മോഷ്ടിച്ച മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: സഹപാഠിയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി എസ്ബി കോളജ് എംബിഎ വിദ്യാര്‍ഥി കരുണ്‍ മനോഹരന്റെ 1.6 ലക്ഷം രൂപാ വിലവരുന്ന ബൈക്കു മോഷ്ടിച്ചതിന് അതേ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളായ മുക്കട കുറ്റിമാക്കല്‍ രഞ്ജിത് ആര്‍ നായര്‍ (19), കാരക്കാട് പ്ലാച്ചേരി മാര്‍ട്ടിന്‍ ജേക്കബ് (18), മണിമല പുതുമന നിര്‍മല്‍ (19) എന്നിവരെയാണ് ചങ്ങനാശ്ശേരി സിഐ വി എ നിഷാദ്‌മോന്‍, ഷാഡോ പോലിസ് എഎസ്‌ഐമാരായ കെ കെ റെജി,ടോം ജോസഫ്, പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം അവസാനം കരുണ്‍മനോഹരന്റെ ബൈക്കിന്റെ താക്കോല്‍ കോളജില്‍വച്ച് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും  താക്കോല്‍ കണ്ടെത്താനായില്ല.പിന്നീട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒപ്പമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ബൈക്ക് തുറക്കുകയായിരുന്നു. കഴിഞ്ഞ നാലിനു ബൈക്കുമായി വീണ്ടും കോളജില്‍ എത്തുകയും ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ശേഷം ക്ലാസില്‍ കയറി. ഉച്ചകഴിഞ്ഞ് 2.30ഓടെ വീട്ടിലേക്കു മടങ്ങാനായി ചെല്ലുമ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. പരാതിയെ തുടര്‍ന്ന്  പോലിസ് നടത്തിയ പരിശോധനയില്‍ സമീപത്തെ ചെറുപുഷ്പം വീട്ടിലെ കാമറായില്‍ ഈ ബൈക്കുമായി ഒരാള്‍ പോവുന്നതു പതിഞ്ഞിരുന്നതായി കണ്ടെത്തി. എന്നാല്‍ ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനായില്ല. തുടര്‍ന്ന് ഇയാള്‍ ധരിച്ചിരുന്ന വേഷം മനസ്സിലാക്കിയാണ് ബൈക്ക് കൊണ്ടുപോയതു രജ്ഞിത് ആര്‍ നായര്‍ ആണെന്നു മനസ്സിലാക്കിയത്. പോലിസ് തന്നെ തിരിച്ചറിഞ്ഞതായി മനസ്സിലാക്കിയ രഞ്ജിത് പാറേല്‍പള്ളിക്കു സമീപം ചെന്ന് ബൈക്കിന്റെ നമ്പര്‍ തിരുത്തുകയും രണ്ടു ദിവസം മണിമല ഭാഗങ്ങളില്‍ അതുമായി കറങ്ങിയിരുന്നു. ഇയാള്‍ ബൈക്ക് മോഷ്ടിക്കുന്ന സമയത്ത് ഇയാളുടെ പള്‍സര്‍ ബൈക്ക് സഹപാഠികളായ മാര്‍ട്ടിനും നിര്‍മലും ചേര്‍ന്നാണ് ഓടിച്ചിരുന്നതെന്നും പോലിസ് കണ്ടെത്തി. തുടര്‍ന്നാണ് മൂന്നുപേരേയും അറസ്റ്റ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it