സഹപാഠിക്ക് പീഡനം; ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: ആഫ്രിക്കക്കാരിയായ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്. അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ചരിത്ര വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. കഴിഞ്ഞ ഡിസംബറിലാണ് പീഡനം നടന്നത്. ഹോസ്റ്റലില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുക്കവെ മദ്യ ലഹരിയിലായിരുന്ന തന്നെ ആളൊഴിഞ്ഞപ്പോള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. മെയ് 19നാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിക്കെതിരേ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Next Story

RELATED STORIES

Share it