Pathanamthitta local

സഹകരണ സംഘം തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; പോലിസ് ലാത്തിവീശി

കരുനാഗപ്പള്ളി: ഓച്ചിറ സഹകരണസംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കേറ്റം ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു. മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ ഗ്രാമപ്പഞ്ചായത്തംഗം വി എസ് വിനോദ്, ബ്ലോക്ക്പഞ്ചായത്തംഗം കൃഷ്ണകുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശിധരന്‍പിള്ള, ഓച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇയ്യാണി—ക്കല്‍ മജീദ്, യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ജയഹരി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഓച്ചിറ സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് ഇന്നലെ ചങ്ങന്‍കുളങ്ങര എസ്ആര്‍വിയുപിഎസില്‍ നടക്കവേ വൈകീട്ട് 4.30ഓടെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന കരുനാഗപ്പള്ളി സിഐ വിദ്യാധരനെ തുടര്‍ച്ചയായി വി എസ് വിനോദ് അസഭ്യം പറഞ്ഞതാണ് വാക്കേറ്റത്തിന് കാരണമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിഐയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ അഞ്ചുപേരേയും വളഞ്ഞുവെച്ച് പോലിസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ജയഹരിക്ക് തലയ്ക്കും കൃഷ്ണകുമാറിന്റെ കൈയ്ക്കും പരിക്കേറ്റു. മര്‍ദ്ദനമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ഇയ്യാണിക്കല്‍ മജീദ് ദേശീയപാതയില്‍ കിടന്ന് പ്രതിഷേധിച്ചു. വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി എസിപി ദേവകുമാറിന്റെ നേതൃത്വത്തില്‍ രംഗം ശാന്തമാക്കുകയായിരുന്നു.

സംഭവത്തില്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് കരുനാഗപ്പള്ളി സിഐ ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും അരമണിക്കൂര്‍ നേരം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
Next Story

RELATED STORIES

Share it