സഹകരണ റമദാന്‍ വിപണി: ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് മുഖേനയുള്ള സഹകരണ റമദാന്‍ വിപണിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചാവക്കാട് മുനിസിപ്പല്‍ ഹാളില്‍ മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ അധ്യക്ഷനാവും.
റമദാന്‍ വിപണിയിലൂടെ ചുവടെപ്പറയുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വില്‍ക്കുക. ഇവയുടെ കണ്‍സ്യൂമര്‍ഫെഡ് സബ്‌സിഡി വില്‍പന വില. ജയ അരി 25 രൂപ, കുറുവ അരി 25, അരി മട്ട 24, പച്ചരി 23, പഞ്ചസാര 22, ചെറുപയര്‍ 74, വന്‍കടല 43, ഉഴുന്ന് 66, വന്‍പയര്‍ 45, തുവരപ്പരിപ്പ് 65, മുളക് 75, മല്ലി 92, വെളിച്ചെണ്ണ (കേര) 88 രൂപ.
കേരളത്തിലെ 231 ത്രിവേണി സ്റ്റോറുകള്‍, ഫെഡറേഷന്‍ നേരിട്ടു നടത്തുന്ന 771 നന്മ സ്റ്റോറുകള്‍, 397 സംഘങ്ങള്‍ നടത്തുന്ന നന്മ സ്റ്റോറുകള്‍, 601 സര്‍വീസ് സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെ മൊത്തം 2,000 വിപണനകേന്ദ്രങ്ങള്‍ വഴിയാണ് വില്‍പന നടത്തുന്നത്. ജൂണ്‍ 26 മുതല്‍ ജൂലൈ അഞ്ച് വരെ റമദാന്‍ വിപണി പ്രവര്‍ത്തിക്കും. ലഭിക്കുന്ന 13 നിത്യോപയോഗ സാധനങ്ങളും അവയുടെ അളവുകളും ചുവടെ:
ജയ അരി, കുറുവ അരി, മട്ട അരി എന്നിവ അഞ്ചുകിലോ. പച്ചരി രണ്ട് കിലോ. പഞ്ചസാര ഒരു കിലോ. ചെറുപയര്‍ അര കിലോ. വന്‍കടല ഒരു കിലോ. ഉഴുന്ന് അര കിലോ. വന്‍പയര്‍ ഒരു കിലോ. തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവ അര കിലോ വീതവും, വെളിച്ചെണ്ണ ഒരു ലിറ്ററുമാണ് ലഭ്യമാവുന്നത്.
Next Story

RELATED STORIES

Share it