സഹകരണ മേഖലയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല: മന്ത്രി മൊയ്തീന്‍

തൃശൂര്‍: സഹകരണ മേഖലയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് സഹകരണ മന്ത്രി എ സി മൊയ്തീന്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണങ്ങളുണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഴിമതി നടത്തി രക്ഷപ്പെടാന്‍ ആരെയും അനുവദിക്കില്ലെന്നും തൃശൂര്‍ പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയില്‍ വിപുലമായ തൊഴിലവസര സാധ്യതകളാണുള്ളത്. തൊഴിലവസരം വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ എടുക്കും. ഉല്‍പാദന മേഖല നേരിടുന്ന വലിയ വെല്ലുവിളി വിപണിയില്ലായ്മയാണ്. സഹകരണ സംഘങ്ങളിലൂടെ ഇവയ്‌ക്കൊരു വിപണിയൊരുക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കാലം സഹകരണമേഖലയിലുണ്ടായിരുന്നു.— എന്നാല്‍, കുറച്ചു കാലമായി വിപണിയില്‍ സഹകരണമേഖലയുടെ ഇടപെടല്‍ അവസാനിപ്പിച്ചിരിക്കയാണ്.— ഈ സ്ഥിതി മാറ്റി സഹകരണ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും വിധം പുനസ്സംഘടിപ്പിക്കും.— സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it