thrissur local

സഹകരണ ബാങ്ക് പെതുയോഗം: നടത്തിപ്പില്‍ അഴിമതിയെന്ന് ആരോപണം

ചാലക്കുടി: സഹകരണ ബാങ്ക് പെതുയോഗം നടത്തിയതില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. ചാലക്കുടി സര്‍വ്വീസ് സഹകരണ ബാങ്ക് ആര്‍-192 സെപ്തംബര്‍ 27ന് പോട്ട ഏല്യാസ് കുര്യാക്കോസ് സ്‌കൂളില്‍ വച്ച് നടത്തിയ പൊതുയോഗത്തിലാണ് അഴിമതി നടന്നതായി ആരോപണമുയര്‍ന്നിട്ടുള്ളത്.
യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് 50രൂപയാണ് സിറ്റിങ് ഫീസായി നല്കിയത്. എന്നാല്‍ കണക്കില്‍ 100രൂപ വീതം എഴിതിയെടുത്തുവെന്നാണ് ആരോപണം. 200ചായയാണ് പൊതുയോഗത്തില്‍ വിതരണം ചെയ്തത്. എന്നാല്‍ ഒരാളുടെ ചായചിലവ് 60രൂപയായാണ് എഴിതിയെടുത്തിട്ടുള്ളതെന്നും പറയുന്നു. 8306 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സിറ്റിങ് ഫീസ് ഇനത്തില്‍ 830600രൂപയും ചായചിലവ് ഇനത്തില്‍ 498360രൂപയും എഴുതിയെടുത്ത് വന്‍ തട്ടിപ്പ് നടത്തിയതായി സഹകരണ സംരക്ഷണ ഫോറം സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it