Alappuzha local

'സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ വ്യാജ പരാതി ഉന്നയിക്കുന്നു'

ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിനെക്കുറിച്ച് വ്യാജ പരാതി അയച്ച് ഇടപാടുകാരുടെ വിശ്വാസം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. ആര്‍ പി ഷേണായ് അറിയിച്ചു.
1300ഓളം സ്വാശ്രയ സംഘങ്ങളും 58 കോടി നിക്ഷേപവും 64 കോടി വായ്പയും ശേഷിപ്പുള്ള ബാങ്കാണ് പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്ക്. നിക്ഷേപകര്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബാങ്കില്‍ സൂക്ഷിക്കുന്ന റിക്കാര്‍ഡിലെ വിവരങ്ങള്‍ കൃത്യമായി പരാതിക്കാരന് ചോര്‍ത്തിക്കൊടുത്തതിന് പിന്നില്‍ ഭരണകക്ഷിയിലെ ആരുടെയോ സഹായം ലഭിച്ചിട്ടുണ്ട്. ആരായാലും ഇവരെ കണ്ടെത്തി ബാങ്ക് നടപടി സ്വീകരിക്കും.
ബാങ്കിന്റെ ഉയര്‍ച്ചയില്‍ അസൂയാലുക്കളായവരാണ് വ്യാജ പരാതിക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് ഇതിന് പിന്നിലില്ല. ആര്‍ബിട്രേഷന്‍ കേസില്‍ ഉള്‍പ്പെട്ട ആരുടേയെങ്കിലും പ്രവര്‍ത്തിയും ഇതിന് പിന്നിലുണ്ടാവും. വര്‍ഷംതോറും ഓഡിറ്റ് റിപോര്‍ട്ട് ഉള്‍പ്പെടെ കണക്ക് അവതരിപ്പിച്ച് അംഗീകരിച്ച് പോകുന്ന സ്ഥാപനമാണിതെന്നും ബാങ്ക് വൈസ് പ്രസിഡന്റ് എന്‍ കെ ജയപാല്‍, സെക്രട്ടറി ടി വി മണിയപ്പന്‍, ബോര്‍ഡ് അംഗങ്ങളായ വി കെ രാജു, കെ ഡി രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it