സല്‍മാന്‍ രാജാവ് ഈജിപ്തില്‍

കെയ്‌റോ: അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈജിപ്തിലെത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്ക് പിന്തുണ പ്രകടിപ്പിച്ചു സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ നിക്ഷേപ കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കും.
2013ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയതുമുതല്‍ സിസിക്ക് പിന്തുണ നല്‍കുന്ന നയമാണ് സൗദി സ്വീകരിച്ചു വരുന്നത്. 170 കോടി ഡോളറിന്റെ നിക്ഷേപകരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവയ്ക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച സൗദി രാജാവ് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.
ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെതിരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ പങ്കാളിയാവുമെന്ന് ഈജിപ്ത് നേരത്തേ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it