സല്‍മാനെതിരേ ഗൗതം ഗംഭീര്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ ഇന്ത്യയുടെ ഒളിംപിക്‌സ് അംബാസഡറാക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രംഗത്ത്. കാ യികരംഗത്ത് കഴിവ് തെളിയിച്ച നിരവധി പേര്‍ ഇന്ത്യയിലുള്ളപ്പോള്‍ സല്‍മാനെ അംബാസഡറാക്കിയത് അനുചിതമാണ്.അഭിനവ് ബിന്ദ്രയെ പോലുളള പ്രതിഭകളെയാ ണ് ഈ റോളിലേക്കു പരിഗണിക്കേണ്ടതെന്നും ഗംഭീര്‍ അഭിപ്രായപെട്ടു.
മില്‍ഖാ സിങ്, ഗുസ്തി താരം യോഗ്വേശ്വര്‍ ദത്ത് എന്നിവര്‍ നേരത്തേ സല്‍മാന്റെ നിയമനത്തെ വിമര്‍ശിച്ചിരുന്നു.
പിടി ഉഷ, മില്‍ഖാ സിങ് തുടങ്ങിയവരേയാണ് അംബാസഡറായി പരിഗണിക്കേണ്ടതെന്നാണ് യോഗ്വേശ്വര്‍ തുറന്നടിച്ചത്.
Next Story

RELATED STORIES

Share it