സലീം അഹമ്മദിന്റെ വീട്ടില്‍ ആഹ്ലാദപ്പേമാരി

സ്വന്തം പ്രതിനിധിമട്ടന്നുര്‍: പ്രവാസികളുടെ ജിവിതം സിനിമയിലൂടെ ജനഹൃദയങ്ങളിലെത്തിച്ച് പത്തേമാരിയിലൂടെ സലീം അഹമ്മദിനു വീണ്ടും പുരസ്‌കാരത്തിളക്കം. ദേശീയ തലത്തില്‍ മലയാളത്തിലെ മികച്ച സിനിമയായി പത്തേമാരി തിരഞ്ഞെടുക്കപ്പെട്ടതോടെ സിനിമയുടെ സംവിധായകനും നിര്‍മാതാവുമായ മട്ടന്നുര്‍ പാലോട്ടുപ്പള്ളിയിലെ സലീം അഹമ്മദിന്റെ വീട്ടില്‍ ആഹ്ലാദപ്പേമാരിയായി.ഈ വീട്ടിലേക്കുള്ള ദേശീയ അവാര്‍ഡിന്റെ രണ്ടാം വരവാണിത്. 2010ല്‍ സലീം അഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തിനു സലീംകുമാര്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം മമ്മുട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കട എന്ന് സിനിമ കുടി സലീം സംവിധാനം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ മലയാളിയുടെ ദുരിതജീവിതം പ്രമേയമാക്കിയാണ് സലീം അഹമ്മദ് പത്തേമാരി നിര്‍മ്മിച്ചത്. മമ്മൂട്ടിയാണ് സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. ഇതിനു പുറമെ സലീം അഹമ്മദിന്റെ സുഹൃത്തുകളായ മട്ടന്നുര്‍ ശശിധരന്‍, രാജി തോമസ്, ശിവദാസ് മട്ടന്നൂര്‍ തുടങ്ങിയവരും അഭിനയിച്ചു്. അവാര്‍ഡ് വിവരം വീട്ടില്‍ ടെലിവിഷനിലൂടെയാണ് സലീം അഹമ്മദ് അറിയുന്നത്. വിവരം പുറത്തുവന്നതോടെ ആശംസകളര്‍പ്പിക്കാന്‍ പാലോട്ടുപള്ളി ടി പി ഹൗസിലേക്ക് ജനപ്രവാഹമാണ്. ഈ മാസം 30നു വൈകീട്ട് 4നു മട്ടന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ സലീം അഹമ്മദിനു സ്വീകരണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it