kasaragod local

സര്‍വീസ് സംഘടനകളുടെ സൂചനാ പണിമുടക്ക്; ജില്ലയില്‍ സമ്മിശ്ര പ്രതികരണം

കാസര്‍കോട്: ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ഇന്നലെ നടത്തിയ സൂചനാ പണിമുടക്കിന് സമ്മിശ്ര പ്രതികരണം. ചില സ്ഥലങ്ങളില്‍ പണിമുടക്ക് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
എന്നാല്‍ ഭൂരിഭാഗം ഓഫിസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. സിവില്‍ സ്‌റ്റേഷനില്‍ 172 ജീവനക്കാരില്‍ 98 പേര്‍ ജോലിക്ക് ഹാജരായി. മൃഗസംരക്ഷണ വകുപ്പില്‍ 24 പേരില്‍ 19 പേരും, ലേബര്‍ ഡിപാര്‍ട്ട്‌മെന്റില്‍ 20ല്‍ 13 പേരും ജോലിക്ക് ഹാജരായി.
ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ 16ല്‍ ഒമ്പത് പേരും ഡിഡിഇ ഓഫിസില്‍ 52 ല്‍ 31 പേരും ഹാജരായി. സാമൂഹികനീതി വകുപ്പില്‍ 113 പേരില്‍ 28 പേര്‍ മാത്രമാണ് പണിമുടക്കിയത്. ഇവിടെ 85 പേര്‍ ഇവിടെ ജോലിക്ക് ഹാജരായി.
ഓഡിറ്റ് വിഭാഗത്തില്‍ 21 പേരില്‍ 13 ജോലിക്ക് ഹാജരായി. വിദ്യാലയങ്ങള്‍ പതിവ് പോലെ പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് മേഖലയിലും പണിമുടക്കിന് സമ്മിശ്ര പ്രതികരണമായിരുന്നു. പണിമുടക്കിന് ഡെയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് പലരും ജോലിക്ക് ഹാജരായി. പണിമുടക്കിയ ജീവനക്കാര്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it