സര്‍വകലാശാലകളുടെ ധനകാര്യ മാനേജ്‌മെന്റ് കാര്യക്ഷമമല്ലെന്ന് ഓഡിറ്റ് റിപോര്‍ട്ട്

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനവുമായി ഓഡിറ്റ് റിപോര്‍ട്ട്. സര്‍വകലാശാലകളുടെ ധനകാര്യ മാനേജ്‌മെന്റ് കാര്യക്ഷമമല്ലെന്നാണ് 2014-15 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ടിലെ പ്രധാന കുറ്റപ്പെടുത്തല്‍. വരവുചെലവു കണക്കുകള്‍ കൃത്യമായി വിലയിരുത്തുന്നില്ല. അക്കൗണ്ട് സൂക്ഷിക്കുന്നതിലും വാര്‍ഷിക കണക്കുകള്‍ തയ്യാറാക്കുന്നതിലും സര്‍വകലാശാലകള്‍ വീഴ്ചവരുത്തി. ഏകീകൃതമായ അക്കൗണ്ടിങ് സമ്പ്രദായമില്ലാത്തതിനാല്‍ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ വ്യത്യസ്തമായ രീതികളിലാണ് കണക്കുകള്‍ സൂക്ഷിച്ചുപോരുന്നത്.
അതിനാല്‍, കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ഏകീകൃതമായ അക്കൗണ്ടിങ് സമ്പ്രദായം അടിയന്തരമായി നടപ്പാക്കണമെന്ന് ഓഡിറ്റ് റിപോര്‍ട്ട് നിര്‍ദേശിക്കുന്നു. വാര്‍ഷിക കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നതിലും സര്‍വകലാശാലകള്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായും ഓഡിറ്റ് പരിശോധനയില്‍ വ്യക്തമായി. സര്‍വകലാശാലകളുടെ ധനകാര്യ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന ധനകാര്യ കമ്മിറ്റികള്‍ നിഷ്‌ക്രിയമാണ്. സര്‍വകലാശാലാ നിയമങ്ങളിലെയും സ്റ്റാറ്റിയൂട്ടുകളിലെയും കേരള ബജറ്റ് മാന്വലിലെയും വ്യവസ്ഥകളെയാണ് സര്‍വകലാശാലകള്‍ ഇപ്പോഴും ആശ്രയിക്കുന്നതെന്ന് ഓഡിറ്റ് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it