Flash News

സര്‍വകലാശാലകളില്‍ ഡിഗ്രിക്കും പിജിക്കും യോഗ ; യുജിസി തീരുമാനം ഉടന്‍

സര്‍വകലാശാലകളില്‍ ഡിഗ്രിക്കും പിജിക്കും യോഗ ; യുജിസി തീരുമാനം ഉടന്‍
X
epa02524249 School children participate in a mass yoga session during the third day of 21st International Kite Festival at Sabarmati Riverfront in Ahmedabad, Gujarat, India, 11 January 2011. Around 96 kite enthusiasts from 36 countries are participating in the festival along with 150 Indian participants from ten Indian states.  EPA/DIVYAKANT SOLANKI

ന്യൂഡല്‍ഹി : രാജ്യത്തെ സര്‍വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര തലത്തില്‍ യോഗാ കോഴ്‌സുകള്‍ തുടങ്ങാന്‍ യുജിസി ആലോചിക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോഴ്‌സുകള്‍ തുടങ്ങാനാണ് നീക്കം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇതുസംബന്ധിച്ച തീരുമാനം പുറത്തുവരുമെന്നാണ് റിപോര്‍ട്ട്.
മോഡി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നതിനെത്തുടര്‍ന്ന്്് ആര്‍ എസ് എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ ജന്മദിനംകൂടിയായ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്‌സഭ കഴിഞ്ഞവര്‍ഷം തീരുമാനമെടുത്തിരുന്നു. ആദ്യ യോഗാദിനം പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത കൂട്ട യോഗാഭ്യാസത്തോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ആചരിക്കുകയും ചെയ്തിരുന്നു.
യോഗാദിനത്തോടനുബന്ധിച്ച്് യോഗാപ്രദര്‍ശനവും പ്രബന്ധരചനാ മല്‍സരങ്ങളും സംഘടിപ്പിക്കാന്‍ യുജിസി അന്ന്് രാജ്യത്തെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളോടും സര്‍വകലാശാലകളോടും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ ്ആറു മുതല്‍ പത്തുവരെ ക്ലാസുകളില്‍ യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുള്ളതാണ്. ഇതനുസരിച്ച്് യോഗയ്ക്കായി പാഠപുസ്തകങ്ങള്‍ തയ്യാറാക്കി വരികയാണ് എന്‍.സി.ഇ ആര്‍.ടി
Next Story

RELATED STORIES

Share it