സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്‌കരിക്കും

കൊച്ചി: വായ്പാ തട്ടിപ്പിനിരയായ സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. വായ്പാ തട്ടിപ്പിന് വിധേയരായി ബാങ്കുകളുടെ സര്‍ഫാസി നിയമത്തെ തുടര്‍ന്ന് തെരുവിലെറിയപ്പെട്ട ദരിദ്ര, ദലിത് കുടുംബങ്ങള്‍ രണ്ടര വര്‍ഷത്തോളം സമരം ചെയ്തു സര്‍ക്കാരില്‍നിന്ന് നേടിയെടുത്ത അനുകൂല ഉത്തരവ് സര്‍ക്കാര്‍ ഓര്‍ഡറാക്കി ഇറക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുന്നതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ച് വരെ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും സമരസമിതി അറിയിച്ചു.
Next Story

RELATED STORIES

Share it