Flash News

സര്‍ഫസ് ടൂ എയര്‍ മിസൈല്‍ ബറാക് 8 പരീക്ഷണം വിജയകരം

സര്‍ഫസ് ടൂ എയര്‍ മിസൈല്‍ ബറാക് 8 പരീക്ഷണം വിജയകരം
X


Standard_Missile_Barak 8_youngester_CEOZ

കൊല്‍ക്കത്ത: യൂദ്ധ കപ്പലുകളില്‍ നിന്നും തൊടുക്കാവുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ഫസ് ടൂ എയര്‍ മിസൈല്‍ ബറാക് 8 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐ.എന്‍.എസ് കൊല്‍ക്കത്തയിലാണ് പരീക്ഷണം നടത്തിയത്.ഇന്നു പുലര്‍ച്ചെയായിരുന്നു മിസൈല്‍ തൊടുത്തുവിട്ടത്. കൊച്ചിക്കും അറബികടലിനുമിടയിലായിരുന്നു പരീക്ഷണം. ഇസ്രായേല്‍ സഹകരണത്തോടെയാണ് ഇന്ത്യ ഈ മിസൈലുകള്‍ നിര്‍മ്മിച്ചത്. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ യുദ്ധകപ്പലുകളിലും ബറാക്8 വിന്യസിപ്പിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം. ഇസ്രായേല്‍ ഈ മിസൈല്‍ തങ്ങളുടെ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് വ്യോമസേനാ ക്യാപ്റ്റന്‍ ഡി കെ ശര്‍മ്മ അറിയിച്ചു.
Next Story

RELATED STORIES

Share it