thiruvananthapuram local

സര്‍ക്കാര്‍- സ്വകാര്യഭൂമികളില്‍ കാട്ടുതീ; അഗ്നിശമനസേനയ്ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല

വെള്ളറട: സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയിലും സ്വകാര്യവ്യക്തികളുടെ വസ്തുക്കളിലും കാട്ടുതീ പടര്‍ന്നു. വ്യാപകമായി കൃഷികള്‍ നശിച്ചു. പ്ലാംകുടികാവ്, ഉടയന്‍കാവ് പ്രദേശങ്ങളിലെ 100ല്‍ അധികം ഏക്കര്‍ സ്ഥലത്താണ് തീ പടര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് തീ പടര്‍ന്നത്.
പാറശ്ശാലയില്‍ നിന്നെത്തിയ അഗ്നിശമനസേനക്ക് തീപടര്‍ന്ന സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വെള്ളറട സിഐ സാബു, എസ്‌ഐ ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘവും പ്രദേശവാസികളായ നൂറുകണക്കിന് നാട്ടുകാരും സ്ഥലത്ത് എത്തിയെങ്കിലും ആര്‍ക്കും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷവും ഇതുപോലെ കാട്ടുതീ പടര്‍ന്നിരുന്നു. പ്ലാംകുടി കാവില്‍ പാറഖനനത്തിന് വസ്തു വാങ്ങിക്കൂട്ടിയ സാജന്‍ മാണിയുടെ വസ്തുവില്‍ നിന്നാണ് തീ പടര്‍ന്നത്. സ്വകാര്യ വ്യക്തി കാട് കരിക്കുന്നതിന് വേണ്ടി തീയിട്ടതാണ് പ്രദേശത്തെ വസ്തുക്കളിലേക്ക് പടരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it