Second edit

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

ഭരണകൂടങ്ങള്‍ ദിനേന ശേഖരിക്കുന്ന വിവരങ്ങളും കണക്കുകളും ഇപ്പോള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നത് പൊതുജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്പെടുന്നുണ്ട്. അമേരിക്കയില്‍ മാത്രം ഏതാണ്ട് രണ്ടുലക്ഷത്തിലധികം വിവരശേഖരങ്ങള്‍ ഇപ്പോള്‍ തന്നെ ആര്‍ക്കും ലഭ്യമാണ്. 70ലധികം രാജ്യങ്ങള്‍ ഇപ്പോള്‍ പൊതുവിവരങ്ങള്‍ ലഭ്യമാക്കുന്നു. ചിലതൊക്കെ വളരെ നന്നായി വര്‍ഗീകരിക്കപ്പെട്ടതിനാല്‍ പരതല്‍ എളുപ്പമാവും. ഇക്കാര്യത്തില്‍ ഇന്ത്യ പിറകില്‍ തന്നെ.
തീവണ്ടി-ബസ് സമയവിവരം തൊട്ട് ഭൂനികുതി വിവരങ്ങള്‍ വരെ നെറ്റില്‍ ലഭിക്കുന്നു. നൂറുകണക്കിനു നഗരങ്ങളിലെ യാത്രക്കാര്‍ സ്ഥലം കണ്ടുപിടിക്കുന്നത് നെറ്റിന്റെ സഹായത്തോടെയാണ്. ആശുപത്രികളെപ്പറ്റിയും ഡോക്ടര്‍മാരെപ്പറ്റിയുമുള്ള വിവരവും വിലയിരുത്തലും നെറ്റിലുണ്ട്. ഫ്രാന്‍സ് ഈയിടെ 2.5 കോടി വിലാസങ്ങള്‍ കൃത്യമാക്കി അപ്‌ലോഡ് ചെയ്തു. ബ്രിട്ടിഷ് ഗവണ്‍മെന്റ് പൊതുമരാമത്ത് പണികള്‍ നെറ്റിലിട്ടപ്പോള്‍ പല വകുപ്പുകളും ഒരേ ജോലിതന്നെ ചെയ്യുന്ന വകയില്‍ വലിയ നഷ്ടംവരുത്തിയത് കണ്ടുപിടിച്ചു. ഉക്രെയ്‌നിലെ ജനങ്ങള്‍ അഴിമതിക്കെതിരേ പോരാടുന്നത് നെറ്റ് ഉപയോഗിച്ചാണ്.
എന്നാല്‍, വലിയ അളവില്‍ വിവരങ്ങള്‍ ലഭ്യമായിട്ടും വലിയ അളവില്‍ നേട്ടങ്ങളുണ്ടാവുന്നില്ല എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം പലതാണ്. ഒന്ന് ആവശ്യമില്ലാത്ത ഒട്ടേറെ വിവരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുന്നു. പിന്നെ വിവരങ്ങള്‍ ശേഖരിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന്റെ അഭാവം. ദേശീയ സുരക്ഷ തുടങ്ങിയ വ്യക്തിനിഷ്ഠമായ നിര്‍വചനങ്ങള്‍ ഉണ്ടാക്കുന്ന തടസ്സങ്ങള്‍ വേറെയും.
Next Story

RELATED STORIES

Share it