Flash News

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം
X
binocularsന്യൂഡല്‍ഹി: എതിര്‍ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്തകളും ലേഖനങ്ങളും നിരീക്ഷിക്കുന്നതിനു പ്രത്യേക സൈബര്‍ സെല്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപോര്‍ട്ട്.
ദേശീയ മാധ്യമ അവലോകന കേന്ദ്രം (നാഷനല്‍ മീഡിയ അനലറ്റിക്കല്‍ സെന്റര്‍) ആവും സൈബര്‍ സെല്ലിനു നേതൃത്വം ന ല്‍കുക. തുടര്‍ച്ചയായി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങ ള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും സ്വഭാവവും അവതരിപ്പിച്ച രീതിയും സൈബര്‍ സെല്‍ വിലയിരുത്തും. പ്രത്യേക സംഭവങ്ങളുടെ പശ്ചാത്തലത്തി ല്‍ തുടര്‍ച്ചയായി വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ പ്രതിരോധിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുകയെന്നതും സൈബര്‍സെല്ലിന്റെ ചുമതലയാണ്. പ്രത്യേക സംഭവങ്ങളിലുള്ള സ ര്‍ക്കാര്‍ ഭാഷ്യം വിശദീകരിക്കുന്ന പത്രക്കുറിപ്പുകളോ മാധ്യമ സമ്മേളനങ്ങളോ വിളിച്ചും ഇങ്ങനെ വാര്‍ത്ത സൃഷ്ടിക്കും. പ്രാദേശിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വരുന്ന മുഴുവന്‍ വാര്‍ത്തകളും സൈബര്‍ സെല്‍ നിരീക്ഷിക്കും. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു പുറമെ ഓണ്‍ലൈന്‍ പോ ര്‍ട്ടലുകളും സൈബര്‍ സെല്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കും.
social-media-censorshipസോഷ്യല്‍ മീഡിയയില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകളും വീഡിയോകളും നിരീക്ഷണത്തിനു വിധേയമാക്കും. പ്രതികൂല വാര്‍ത്തകള്‍ വരുമ്പോള്‍ ഉടന്‍ പ്രതിരോധിക്കാനും മറുപടി നല്‍കാനും പ്രത്യേക സമിതിയുണ്ടാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിന് ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അധ്യാപകന്‍ പൊന്നുരംഗം കുമാരഗുരു ട്രാഫിക്കിങ് സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിട്ടുണ്ട്.
വാര്‍ത്തകളും ലേഖനങ്ങളും സോഷ്യല്‍മീഡിയ പോസ്റ്റുകളും അനുകൂലം, പ്രതികൂലം, രണ്ടുമല്ലാത്തത് എന്നിങ്ങനെ മൂന്നായി തിരിക്കാന്‍ സോഫ്റ്റ് വെയറിനു കഴിയും. അതില്‍ പ്രതികൂലമായവ സൈബര്‍സെല്ലിനു മുമ്പാകെ സോഫ്റ്റ് വെയര്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കും. ഇതുപ്രകാരം ഒരാള്‍ എത്രതവണ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ എഴുതിയെന്നും വ്യക്തമാവും.
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നിരീക്ഷിക്കാനായി നിലവില്‍തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. മണിക്കൂറില്‍ നാലുകോടി പേജുകള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറാണ് ഈ ഏജന്‍സിയെ സഹായിക്കുന്നത്.
Next Story

RELATED STORIES

Share it