World

സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ സീറ്റ് നേടാനായില്ല; സ്‌പെയിന്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു ജയം

മാഡ്രിഡ്: സ്‌പെയിന്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പോപുലര്‍ പാര്‍ട്ടിക്ക് വീണ്ടും ജയം. 350 അംഗ പാര്‍ലമെന്റില്‍ പോപുലര്‍ പാര്‍ട്ടി 137 സീറ്റുകളാണ് നേടിയത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാന്‍ ഇത്തവ ണയും സാധിച്ചില്ല. 176 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 123 സീറ്റുകളാണ് പാര്‍ട്ടി നേടിയത്.
മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. 85 സീറ്റുകളുമായി രണ്ടാംസ്ഥാനത്ത് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായും ശരിയായ രീതിയില്‍ ഭരണം നടത്തിയതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി മരിയാനോ റജോയ് അറിയിച്ചു. ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനാല്‍, എങ്ങനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
Next Story

RELATED STORIES

Share it