സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: കേരളത്തിലെ, സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ വിജയകരമായി നടന്നു. വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയവെ, മസ്തിഷ്‌കമരണം സംഭവിച്ച പാറശ്ശാല, പരശുവയ്ക്കല്‍ മലഞ്ചത്ത് പുത്തന്‍വീട്ടില്‍ ധനീഷ് മോഹനന്റെ (17) കരളിലൂടെ തിരുവനന്തപുരം, പെരുമാതുറ തെരുവില്‍ വീട്ടില്‍ ബഷീറിനാണ് (60) പുതുജീവന്‍ ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5 മുതല്‍ ചൊവ്വാഴ്ച രാവിലെ 10മണിവരെ നീണ്ട ശസ്ത്രക്രിയകളിലൂടെയാണ് ഡോക്ടര്‍മാര്‍ ഈ ചരിത്രനേട്ടം കൈവരിച്ചത്. ബഷീറിനെ, മെഡിക്കല്‍ കോളജിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഓപറേഷന്‍ തിയേറ്ററി ല്‍ നിന്ന് പ്രത്യേകം സജ്ജമാക്കിയ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.
തീരാദുഃഖത്തിനിടയിലും മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനത്തിനു മുന്നോട്ടുവന്ന ധനീഷിന്റെ അച്ഛന്‍ മോഹനന്‍, സഹോദരന്‍മാര്‍, മറ്റു ബന്ധുക്ക ള്‍ എന്നിവരെ മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അഭിനന്ദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട തിരുവനന്തപുരം കിംസിലെയും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേശന്‍, ഡോ. സിന്ധു, ഡോ. ശ്രീജയ, അനസ്തറ്റിസ്റ്റുമാരായ ഡോ. ഉഷാദേവി, ഡോ. അനില്‍ സത്യദാസ്, എന്നിവര്‍ക്കൊപ്പം കിംസിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. ബി വേണുഗോപാല്‍, ഡോ. ടി യു ഷബീ ര്‍ അലി, ഡോ. ഷിറാസ് അഹ്മദ്, അനസ്തറ്റിസ്റ്റുമാരായ ഡോ. ബദരിനാഥ്, ഡോ. കുസുമാ എച്ച് മണി എന്നിവരും പാരാമെഡിക്ക ല്‍-നഴ്‌സിങ് ജീവനക്കാരും ശസ്ത്രക്രിയകളില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it