സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് അണ്ണാ ഡിഎംകെ
BY Sumeera SMR7 Jun 2016 7:20 PM GMT
Sumeera SMR7 Jun 2016 7:20 PM GMT
പുതുച്ചേരി: പുതുച്ചേരിയില്‍ പുതുതായി അധികാരമേറ്റ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് അണ്ണാഡിഎംകെ. പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം പുറത്തുവന്നിരിക്കുകയാണെന്ന് അണ്ണാ ഡിഎംക നിയമസഭാകക്ഷി നേതാവ് എ അന്പഴകന് പറഞ്ഞു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒരു കോണ്‍ഗ്രസ് എംഎല്‍എ ബഹിഷ്കരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭ വിളിച്ചൂകൂട്ടി മുഖ്യമന്ത്രി നാരായണ സ്വാമിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കണം. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ സഭയില്‍ പ്രമേയം കൊണ്ടുവരും. അദ്ദേഹം പറഞ്ഞു. പുതുച്ചേരി നിയമസഭയില്‍ അണ്ണാ ഡിഎംകെക്കു നാല് അംഗങ്ങളുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT