സര്‍ക്കാര്‍ ഭൂമി അനധികൃതമായി വില്‍പന നടത്തിയ കേസ്; ഐഎഎസ് ഉദ്യോഗസ്ഥനടക്കം 10 പേര്‍ക്കെതിരേ കുറ്റപത്രം

പുതുച്ചേരി: 2009-10 കാലയളവില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി വില്‍പന നടത്തിയെന്ന കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം 10 പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വിദ്യാഭ്യാസ-തദ്ദേശ സ്വയംഭരണ സെക്രട്ടറിയും അന്നത്തെ പുതുച്ചേരി ജില്ലാ കലക്ടറുമായ ജി രാഗേഷ്ചന്ദ്ര ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് സിബിഐ അഴിമതിവിരുദ്ധ വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രത്യേക സിബിഐ ജഡ്ജി സി വി കാര്‍ത്തികേയന്‍ മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബഹൂര്‍ താലൂക്കിനു സമീപമുള്ള വിളയാര്‍ക്കുപ്പത്തെ 5.6 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറി എന്നാണ് കേസ്. സ്വകാര്യ പേപ്പര്‍ മില്‍സ്ഥാപിക്കാന്‍ കരാര്‍ പ്രകാരം 1977ല്‍ നല്‍കിയതായിരുന്നു ഭൂമി. 2011ല്‍ പേപ്പര്‍ മില്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് കരാര്‍പ്രകാരം ഭൂമി സര്‍ക്കാരിന് തിരികെ നല്‍കേണ്ടതാണ്.
ഭൂമി വില്‍ക്കാന്‍ അനുമതി തേടി കമ്പനി, സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെ അറിയിക്കാതെ ഭൂമി, പിന്നീട് റിയല്‍ എസ്റ്റേറ്റ് വ്യാപാരിക്ക് വില്‍പന നടത്തുകയായിരുന്നു. ഇതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നാണ് കേസ്.
Next Story

RELATED STORIES

Share it