സര്‍ക്കാര്‍ പ്രഖ്യാപനം പുനപ്പരിശോധിക്കണം: ദലിത് ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്

പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കാബിനറ്റ് യോഗത്തില്‍ പ്രഖ്യാപിച്ച കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനുള്ള സഹായങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍ അവ പുനപ്പരിശോധിക്കണമെന്ന് കേരള ദലിത് ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം വഴി ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായങ്ങള്‍ കൂടാതെ, ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് വിവിധതലങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ്സും സിപിഎമ്മും വീട് വച്ചു നല്‍കാമെന്നും പ്രസ്താവിച്ചിട്ടുണ്ട്. ജിഷയുടെ അമ്മക്ക് മാസം 5000 രൂപ പെന്‍ഷനും സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. സഹോദരി ദീപ അമ്മയുടെ കാര്യങ്ങള്‍ അന്വേഷിക്കാതെ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ റൂറല്‍ എസ്പിയുടെ പരിധിയില്‍ ഇരുപതോളം ദലിതുകളാണ് കൊല ചെയ്യപ്പെട്ടിട്ടുളളത്. അവരുടെ ആശ്രിതര്‍ക്കൊന്നും ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ജൂണില്‍ പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട പ്രമോദിന്റെ ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ഇന്നും അനാഥരാണ്. ജിഷയുടെ പിതാവ് ചോര്‍ന്നൊലിച്ച് ഇടിഞ്ഞ് വീഴാറായ ഒരു വീട്ടിലാണ് താമസിക്കുന്നത്. അദ്ദേഹത്തെ തിരിഞ്ഞുനോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജിഷയുടെ കുടുംബത്തിന് അര്‍ഹതപ്പെട്ടത് നല്‍കുകയും കൊലയാളിയെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്യണമെന്നും ഒര്‍ണ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it