സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി

കൊച്ചി: മതവിഭാഗങ്ങളുടെ ആര്‍ഭാടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് ഹൈക്കോടതി. ഏതു മതമാണ് ആഘോഷങ്ങള്‍ക്ക് ആനെയെയും വെടിക്കെട്ടും നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ക്കായി കോടികളാണ് തുലയ്ക്കുന്നത്. വെടിക്കെട്ടും ആനയുമില്ലാതെ മതവിശ്വാസം പുലരില്ലേയെന്നും ജസ്റ്റിസ് പി ഉബൈദ് വാക്കാല്‍ ആരാഞ്ഞു.
ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഭയമാണ്, എന്നാല്‍, കോടതിക്ക് ഭയമില്ലെന്നും പരവൂര്‍ വെടിക്കെട്ടപകടത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി വിമര്‍ശിച്ചു.
പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി ക്ഷേത്രം ഭാരവാഹികളായ കൃഷ്ണന്‍ കുട്ടി, പി എസ് ജയലാല്‍, പ്രസാദ്, സുരേന്ദ്രന്‍ പിള്ള, രവീന്ദ്രന്‍ പിള്ള, സോമസുന്ദരന്‍ പിള്ള, മുരുകേഷ്, എന്നിവരും വെടിക്കെട്ടു കരാറുകാരനായ കൃഷ്ണന്‍കുട്ടി, ലൈസന്‍സിയായ ഭാര്യ അനാര്‍ക്കലി എന്നിവരും നല്‍കിയ ജാമ്യാപേക്ഷയാണ് സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്. കേസന്വേഷണത്തില്‍ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടും ഫോറന്‍സിക് സയന്റിഫിക് ലാബ് റിപോര്‍ട്ടിന്റെ പകര്‍പ്പും ഹരജികളില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരജികള്‍ മെയ് 23ലേക്ക് മാറ്റി.
Next Story

RELATED STORIES

Share it