സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ പടം; തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ പടങ്ങള്‍ മാത്രമേ നല്‍കാവൂവെന്ന സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുകൂട്ടം ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും സമര്‍പ്പിച്ച ഹരജികള്‍ എല്ലാം ഒരുമിച്ച് തുറന്ന കോടതിയില്‍ വാദം കേ ള്‍ക്കുന്നതിന് കോടതിക്ക് സമ്മതമാണെന്ന് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി, ചന്ദ്രഘോഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഈ മാസം 27നാണ് കേസ് പരിഗണിക്കുക. പ്രധാനമന്ത്രിയുടെ പടം സര്‍ക്കാര്‍ പരസ്യത്തില്‍ നല്‍കുന്നതിനെ ചോദ്യംചെയ്ത് കോമ ണ്‍ കോസ് എന്ന സന്നദ്ധസംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍, ഗവര്‍ണ ര്‍മാര്‍ എന്നിവരുടെ പടം നല്‍കാതെ പ്രധാനമന്ത്രിയുടെ പടം പരസ്യങ്ങളില്‍ നല്‍കിയാല്‍ പ്രധാനമന്ത്രിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കുമായിരിക്കും അതിന്റെ ഗുണം ലഭിക്കുകയെന്നാണ് ഹരജിയില്‍ പറയുന്നത്. സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിമാരുടെ പടം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളാണ് പുനപ്പരിശോധന ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഡല്‍ഹി, തമിഴ്‌നാട് സര്‍ക്കാരുകള്‍ സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശം പാലിക്കുന്നില്ലെന്ന് കാണിച്ച് സിപിഐഎല്‍ എന്ന എന്‍ജിഒ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പരസ്യനിയന്ത്രണം നടപ്പാക്കാനും പരാതികള്‍ പരിശോധിക്കാനും ഈ മേഖലയില്‍ കഴിവ് തെളിയിച്ച മൂന്നു പേരടങ്ങുന്ന സമിതിയെ രൂപീകരിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it