സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: 10ാം ശമ്പളപരിഷ്‌കരണ ഉത്തരവില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിലവിലെ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ നാളെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കും. ആരോഗ്യവകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഒരുമണിക്കൂര്‍ അധികജോലി ചെയ്താണു പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. വി മധു അറിയിച്ചു. അസിസ്റ്റന്റ് സര്‍ജന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 4,750 രൂപയും അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍സള്‍ട്ടന്റ്, സിവില്‍ സര്‍ജന്‍ വിഭാഗത്തില്‍ 10,500ഉം ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 12,400ഉം ഡിഎച്ച്എസിന് 8,400 രൂപയുമാണ് അടിസ്ഥാന ശമ്പളത്തില്‍ കുറവു വരുത്തിയത്.
Next Story

RELATED STORIES

Share it