kasaragod local

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരംആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു

കാസര്‍കോട്: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലൈസമ്മ മാത്യുവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം.
ജില്ലാ, ജനറല്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാരൊന്നും ഡ്യൂട്ടിക്കെത്തിയില്ല. കഴിഞ്ഞ 18നാണ് ലൈസമ്മ മാത്യുവിന്റെ വീട്ടില്‍ അക്രമമുണ്ടായത്. ആശുപത്രി സംരക്ഷണനിയമപ്രകാരം സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തുവെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല.
Next Story

RELATED STORIES

Share it