സര്‍ക്കാര്‍ ഓഫിസ് പരിസരത്ത് മൂത്രമൊഴിക്കുന്നത് ശിക്ഷാര്‍ഹം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളില്‍ പരസ്യമായി മൂത്രമൊഴിക്കുന്നവരും തുപ്പുന്നവരും ഇനി ശിക്ഷാര്‍ഹരായിരിക്കും. ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായിട്ടാണു കേന്ദ്രം ഈ നടപടി സ്വീകരിച്ചത്. എല്ലാ കേന്ദ്രമന്ത്രാലയങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം അയച്ചിട്ടുണ്ട്. ഇതിനു പുറമെ പൊതുസ്ഥലങ്ങള്‍ അലങ്കോലമാക്കുന്നതും കെട്ടിടനിര്‍മാണ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യംചെയ്യുന്നതും ശിക്ഷാര്‍ഹമായിരിക്കും. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ സന്ദര്‍ശനമുണ്ടാവും.
Next Story

RELATED STORIES

Share it