thrissur local

സര്‍ക്കാര്‍ ആശുപത്രികളെ ജനങ്ങള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു: മന്ത്രി ശിവകുമാര്‍

ഇരിങ്ങാലക്കുട: സൗകര്യങ്ങളുടെയും ചികില്‍സാ രീതികളുടെയും കാര്യത്തില്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോടു കിടപിടിക്കുന്ന തരത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മാറുന്നുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.
10 കോടി രൂപ ചിലവഴിച്ച് ജനറല്‍ ആശുപത്രിയില്‍ മാതൃ ശിശു വിഭാഗത്തിനായി പുതിയതായി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യകാര്യത്തില്‍ ഈ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്.
നേരത്തെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാ ന്‍ മടിച്ചിരുന്നവര്‍ പോലും സര്‍ക്കാര്‍ ആശുപത്രികളെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഗവ.ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു. 50 കിടക്കകളുള്ള അമ്മമാരുടെയും കുട്ടികളുടെയും വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇരിങ്ങാലക്കുടയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കുന്നതിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി എന്‍ ജയദേവന്‍ എം.പി, നഗരസഭാധ്യക്ഷ നിമ്യ ഷിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ വി എ മനോജ് കുമാര്‍, വര്‍ഗീസ് കാച്ചപ്പിള്ളി, പി എ അബ്ദുല്‍ ബഷീര്‍,സംഗീത ഫ്രാന്‍സിസ്, ടി വി ചാര്‍ളി ,റോക്കി ആളൂക്കാരന്‍, കെ എ റിയാസുദ്ദീന്‍, വി വി വീനസ്, ഡോ . കെ സുഹിത, ഡോ. പി കെ ബിജോയ് കുമാര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it