സര്‍ക്കാരുമായി സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നു താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരുമായുള്ള സമാധാനചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറല്ലെന്ന് താലിബാന്‍ അറിയിച്ചു. ചര്‍ച്ച നടത്തുന്നതിനായി സര്‍ക്കാര്‍ മുന്നൊരുക്കങ്ങളൊന്നും നടത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ പിന്മാറിയത്.
വിദേശ സൈനികരുടെ രാജ്യത്തെ അധിനിവേശം അവസാനിപ്പിക്കുന്നതുവരെ തങ്ങളുടെ നിലപാട് തുടരുമെന്നു താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര കരിമ്പട്ടികയില്‍ നിന്നു താലിബാന്റെ പേര് ഒഴിവാക്കണമെന്നും തങ്ങളുടെ പോരാളികളെ തടവറകളില്‍ നിന്നു മോചിപ്പിക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. ഏറെക്കാലമായി തടസ്സപ്പെട്ട താലിബാന്‍-സര്‍ക്കാര്‍ ചര്‍ച്ച ഈയാഴ്ച ഇസ്‌ലാമാബാദില്‍ നടക്കാനിരിക്കുന്ന അവസരത്തിലാണ് താലിബാന്‍ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അറുതിവരുത്താന്‍ പാകിസ്താന്‍, ചൈന, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്. ആദ്യഘട്ട ചര്‍ച്ചകള്‍ നേരത്തേ പാകിസ്താനില്‍ വച്ച് നടത്തിയിരുന്നെങ്കിലും താലിബാന്‍ സ്ഥാപകന്‍ ഉമര്‍ അബ്ദുല്ലയുടെ മരണം സ്ഥിരീകരിച്ചതിനുശേഷം ചര്‍ച്ചകളൊന്നും നടക്കുകയുണ്ടായില്ല.
Next Story

RELATED STORIES

Share it