Idukki local

സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത ക്ഷേമപ്രവര്‍ത്തനങ്ങളെന്ന് പി ജെ ജോസഫ്

തൊടുപുഴ: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത ക്ഷേമപ്രവര്‍ത്തനങ്ങളെന്ന് സ്ഥാനാര്‍ഥി പി ജെ ജോസഫ്. കോടിക്കുളം പഞ്ചായത്തിലെ കൊടുവേലിയില്‍ നടന്ന പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു എല്ലാ മാസവും ശമ്പളം നല്‍കുന്നതു പോലെ വിതരണം ചെയ്യാന്‍ നടപടിയെടുത്തു.
14400 കോടി രൂപയാണ് അഞ്ചു വര്‍ഷം കൊണ്ട് വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2016 മാര്‍ച്ച് 31 വരെ 798 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 120.24 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്.
കാരുണ്യ ചികില്‍സാ ധനസഹായ പദ്ധതിയിലൂടെ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ സഹായധനം അനുവദിച്ചു. പി.എസ്.സി. മുഖാന്തിരം 1.39 ലക്ഷം പേര്‍ക്ക് നിയമനം നല്‍കി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് നല്‍കിയിരുന്ന അരി ഈ വര്‍ഷത്തെ ബഡ്ജറ്റിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ സൗജന്യമാക്കി. സ്വീകരണ യോഗങ്ങളില്‍ ജോണ്‍ നെടിയപാല, മുഹമ്മദ് വെട്ടിക്കല്‍, എം ജെ ജേക്കബ്ബ് സംസാരിച്ചു.
ഇന്നലെ രാവിലെ കൊടുവേലിയില്‍ നിന്നാരംഭിച്ച പര്യടനം ചാലയ്ക്കമുക്ക്, കോടിക്കുളം, നെയ്യശ്ശേരിക്കവല, വണ്ടമറ്റം, ചെറുതോട്ടിന്‍കര, ഐരാംപിള്ളി, പടി.കോടിക്കുളം, വെള്ളംചിറ, തെന്നത്തൂരും പിന്നിട്ട് പാറപ്പുഴയില്‍ സമാപിച്ചു. കുമാരമംഗലം പഞ്ചായത്തിലെ സ്വീകരണ പരിപാടി വൈകിട്ട് നാലിന് ഈസ്റ്റ് കല്ലൂരില്‍ നിന്നാരംഭിച്ചു.
പ്ലാന്റേഷന്‍, ഏഴല്ലൂര്‍, കുരിശുപള്ളിക്കവല, ഉരിയരിക്കുന്ന്, കുമാരമംഗലം, മാട്ടുപാറ, മൈലക്കൊമ്പ്, പാറത്തലയ്ക്കല്‍പ്പാറയും പിന്നിട്ട് പെരുമ്പിള്ളിച്ചിറയില്‍ സമാപിച്ചു.
ഇന്ന് വണ്ണപ്പുറം പഞ്ചായത്തില്‍ പര്യടനം നടത്തും.
രാവിലെ 8ന് കാളിയാര്‍, 8.30ന് മുള്ളംകുത്തി, 8.50ന് ഒടിയപാറ, 9.20ന് അമ്പലപ്പടി, 9.45ന് കലയന്താനി, 10ന് ചേലച്ചുവട്, 10.20ന് ചീങ്കല്ല് സിറ്റി, 10.45ന് വണ്ണപ്പുറം ടൗണ്‍, 11.15ന് വെണ്‍മറ്റം, 11.45ന് നാല്‍പ്പതേക്കര്‍, 12.10ന് മുണ്ടന്‍മുടി, 12.40ന് നാരുംകാനം, 1ന് ബ്ലാത്തികവല, 3ന് പട്ടയക്കുടി, 3.15ന് ആനക്കുഴി, 3.30ന് പുളിയ്ക്കത്തൊട്ടി, 3.45ന് വെള്ളെള്ള്, 4ന് വെള്ളക്കയം , 4.15ന് തറുതല, 4.30ന് അമയല്‍തൊട്ടി, 5ന് പള്ളിക്കവല, 5.30ന് പന്നിമറ്റംചാല്‍, തുടര്‍ന്ന് 6ന് വെള്ളക്കയത്ത് സമാപനം.
Next Story

RELATED STORIES

Share it