സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 25ന്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 25ന് വൈകീട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. പിണറായി ഉള്‍പ്പെടെ 19 അംഗങ്ങളാവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. എല്‍ഡിഎഫ് യോഗത്തിലാവും മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാന്‍ സെക്രട്ടേറിയറ്റില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനാണു സത്യപ്രതിജ്ഞയുടെയും മറ്റു തയ്യാറെടുപ്പുകളുടെയും ചുമതല. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് സുരക്ഷാച്ചുമതല. രാജ്ഭവനുമായി ആലോചിച്ച് ചടങ്ങുകള്‍ക്ക് അന്തിമരൂപം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിഥികള്‍ക്കുള്ള ക്ഷണക്കത്തും ഉടന്‍ തയ്യാറാവും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള ബിജെപി, കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. 2006ലെ വിഎസ് സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്നാണു സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it