സര്‍ക്കാരിന്റെ കള്ളക്കളികള്‍ പൊളിഞ്ഞു: സിപിഎം
BY Sumeera SMR30 Dec 2015 3:16 AM GMT
Sumeera SMR30 Dec 2015 3:16 AM GMT
കൊല്‍ക്കത്ത: സുപ്രിംകോടതി വിധിയോടെ ബാര്‍ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ കള്ളക്കളികള്‍ പൊളിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മദ്യനയം രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ നിലപാട് തന്നെയാണ് സിപിഎം നേരത്തെയും എടുത്തത്. ഈ നിലപാട് ഇപ്പോള്‍ കോടതിയും ശരിവച്ചു. എന്നാല്‍ പുതിയ മദ്യനയം നടപ്പാക്കുന്നതിലൂടെ ചില കള്ളക്കളികള്‍ സര്‍ക്കാര്‍ നടത്തി. ഇതു കോടതി വിധിയിലൂടെ പൊളിഞ്ഞു. അതിനാല്‍ ഇനി സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മുതിരുമെന്നു തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു.
മദ്യനയം ശരിവച്ച് സുപ്രിംകോടതി വിധി ഉണ്ടായ സാഹചര്യത്തില്‍ വിഷയത്തിലുള്ള അന്തര്‍നാടകങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമായിട്ടുണ്ട്. എക്സൈസ് മന്ത്രി ബാബു ഇപ്പോള്‍ ആരോപണങ്ങള്‍ നേരിടുകയാണ്. ഇപ്പോള്‍ തന്നെ നില പരുങ്ങലിലായ മന്ത്രി ബാബു പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

Next Story
RELATED STORIES
ഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTവയനാട്ടിലെ ഫ്ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന്...
17 April 2024 10:28 AM GMTസുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന്...
17 April 2024 10:26 AM GMTമാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം;...
17 April 2024 10:05 AM GMTമാസപ്പടി ആരോപണക്കേസ്: ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
17 April 2024 10:02 AM GMTസംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി...
17 April 2024 9:58 AM GMT