സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താമെന്ന വ്യാമോഹം വേണ്ട: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ അടിക്കടി പണിമുടക്കുസമരം നടത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ടുള്ള സമരമുറ തികച്ചും അപലപനീയമാണെന്നും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍.
സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നത് പാവപ്പെട്ട രോഗികളെ ഓര്‍ത്താണെന്നും അതിനെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള ജില്ലയിലെ വിവിധ ആശു—പത്രികളില്‍ സേവനമനുഷ്ഠിക്കുന്ന 508 ഡോക്ടര്‍മാരില്‍ 302 പേരും ഡ്യൂട്ടിക്ക് ഹാജരായി.
എന്‍എച്ച്എം ഡോക്ടര്‍മാരുടെയും മറ്റ് കരാര്‍ ഡോക്ടര്‍മാരുടെയും സേവനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ബദല്‍സംവിധാനം ഒരുക്കിയത്.
സംഘടനയെ പേടിച്ച് ഹാജര്‍ രേഖപ്പെടുത്താതെ ഒട്ടേറെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ചെയ്തിട്ടുമുണ്ട്.
അതിനാല്‍, ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല. ഒപികളും അത്യാഹിതവിഭാഗങ്ങളും മുടക്കംകൂടാതെ പ്രവര്‍ത്തിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it