Flash News

സര്‍ക്കാരിനെ താഴെയിറക്കാതിരിക്കാന്‍ സദാ ജാഗരൂകമായിരിക്കുമെന്ന് വിഎസ്

തിരുവനന്തപുരം : കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ ഭീക്ഷണിയുടെ സ്വരം മുഴക്കി  ചില കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ടെന്നും നമ്മള്‍ സദാ ജാഗരൂഗരായിരിക്കുമെന്നും വിഎസ്.
പുതിയ സര്‍ക്കാരിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് വിഎസ് ഇതു പറയുന്നത്.
പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി വ്യക്തമാക്കിയിട്ടുള്ള 'ചില' നടപടികളും സ്വാഗതാര്‍ഹങ്ങളാണെന്നും മികച്ച തുടക്കമായി താന്‍ ഇതിനെ കാണുന്നുവെന്നും സര്‍ക്കാരിന് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് വിഎസ് പറഞ്ഞു.

വിഎസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

അഭിവാദ്യങ്ങൾ "! മികച്ച തുടക്കം.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട് . ഇവ സ്വാഗതാർഹങ്ങളാണ് . മികച്ച തുടക്കമായി ഞാൻ ഇതിനെ കാണുന്നു .

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാർക്കും എന്റെ അഭിവാദ്യങ്ങൾ . ഐശ്യര്യപൂർണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ പൂർണ്ണമായ ജന പങ്കാളിത്തത്തോടെ ഇവർക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു .

ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാർ രംഗത്ത് വന്നിട്ടുണ്ട് . ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം .നമ്മൾ സദാ ജാഗരൂഗരായിരിക്കും.



Next Story

RELATED STORIES

Share it