സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്

കൊച്ചി: സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. സുകേശനെതിരായ നടപടി പോലിസിന്റെ ആത്മവീര്യം കെടുത്തുമെന്ന് ഡിജിപി ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുകേശന്‍ വിജിലന്‍സില്‍ ഏറ്റവുമധികം പരിചയസമ്പത്തുള്ള എസ് പിയാണ്. അദ്ദേഹം പ്രഗല്ഭനായ അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് തനിക്ക് മനസ്സിലായിട്ടുള്ളത്. യുക്തിഹീനമായ നടപടികളും അന്വേഷണങ്ങളും പോലിസിന്റെ ആത്മവീര്യം കെടുത്തുകയും പ്രചോദനം ഇല്ലാതാക്കുകയും ചെയ്യും. പോലിസ് എന്നല്ല ഏതു സ്ഥാപനത്തിലായാലും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഒരു കേസ് അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആ നിയമങ്ങളെല്ലാം കോടതി നിരീക്ഷണത്തിന് വിധേയമായിരിക്കും.
അന്വേഷണത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടത് കോടതിയാണ്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ഡിജിപി ജേക്കബ് തോമസ് പറഞ്ഞു.
പോലിസില്‍ ഇപ്പോള്‍ ചിലര്‍ക്ക് ഒരു നീതിയും മറ്റു ചിലര്‍ക്ക് മറ്റൊരു നീതിയുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it