സരിത കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായി

പാലക്കാട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി സരിത നായര്‍ കോടതിയില്‍ ഹാജരായി. കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായി നല്‍കിയ വഞ്ചനാ കേസിലാണ് സരിത ഹാജരായത്. അതേ സമയം കേസിലെ സരിതയുടെ കൂട്ടുപ്രതി ഹാജരാവാത്തതിനാല്‍ കേസ് മാര്‍ച്ച് 16ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി വച്ചു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കെതിരേ രണ്ട് കേസുകളാണ് കോയമ്പത്തൂരിലുള്ളത്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കേരള ഹൈക്കോടതിയെ സമീപീക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it