kannur local

സരിത കണ്ണൂര്‍ കോടതിയില്‍ ഹാജരായി

കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരായി. സോളാര്‍ പാനല്‍ വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഡോ. പി കെ ജനാര്‍ദ്ദനന്‍ തുടങ്ങിയവരില്‍ നിന്ന് പണം വാങ്ങി കബിളിപ്പിച്ച കേസിലാണ് ഇന്നലെ രാവിലെയോടെ ഹാജരായത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കൃഷ്ണകുമാര്‍ മുമ്പാകെ വിചാരണ പുരോഗിമിക്കുകയാണ്.
ബിജു രാധാകൃഷ്ണനും ഈ കേസില്‍ പ്രതിയാണ്. ബിജു ഇന്നലെ കോടതിയില്‍ ഹാജരായില്ല.
കണ്ണൂരിലെ ഡോ. ബിനു നമ്പ്യാര്‍ ഉള്‍പ്പെയുള്ളവരില്‍ നിന്നും മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിതയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചുരുന്നു. ഈ കേസിലും സരിത ഹാജരായി ജാമ്യമടുത്തു.
Next Story

RELATED STORIES

Share it