സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അനുകൂലമായി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. ചൊവ്വാഴ്ച വൈകീട്ടാണ് സരിതയെ തമ്പാനൂര്‍ രവി ഫോണില്‍ ബന്ധപ്പെട്ടത്. മുഖ്യമന്ത്രിയെ ഓഫിസിലും സ്റ്റേജിലുമടക്കം മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയണം. മുഖ്യമന്ത്രി സോളാര്‍ കമ്മീഷനു നല്‍കിയ മൊഴി വായിച്ചു മനസ്സിലാക്കണമെന്നും അതിനു സമാനമായി മൊഴി നല്‍കണമെന്നും തമ്പാനൂര്‍ രവി ഉപദേശിക്കുന്നുണ്ട്. വിവാദമായ കത്തിനെക്കുറിച്ച് എന്ത് മൊഴി നല്‍കുമെന്നും ഫോണില്‍ തമ്പാനൂര്‍ രവി ചോദിക്കുന്നുണ്ട്. ഫോണില്‍ സംസാരിച്ച കാര്യം ഇരുവരും സ്ഥിരീകരിച്ചിട്ടുമുണ്ട്.
അതേസമയം, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരു വിളിച്ചാലും താന്‍ ഫോണ്‍ എടുക്കാറുണ്ടെന്നും സരിതയാണ് തന്നെ ഇങ്ങോട്ടുവിളിച്ചതെന്നും തമ്പാനൂര്‍ രവി പറഞ്ഞു. സരിത എന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇന്നലെയും എന്നെ വിളിച്ചു. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി കൊടുക്കുമ്പോള്‍ മുഖ്യമന്ത്രിക്കും യുഡിഎഫിനും എതിരേ മൊഴി നല്‍കാനായി ചില എല്‍ഡിഎഫ് നേതാക്കളും ചില ബാര്‍ ഉടമകളും സരിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് ശരിയാണോ എന്നറിയുക മാത്രമാണ് സരിത തന്നെ ഇങ്ങോട്ടു വിളിച്ചപ്പോള്‍ ചെയ്തതെന്നും തമ്പാനൂര്‍ രവി പറഞ്ഞു. മുഖ്യമന്ത്രിയെ പിതൃതുല്യനെന്നു പറഞ്ഞ സരിതയെ പ്രത്യേകം സ്വാധീനിക്കേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലായിരുന്നുവെന്നും തമ്പാനൂര്‍ രവി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it