സരിതയുടെ കത്തിന് പിന്നില്‍ ഗണേഷും സഹായികളും: അഡ്വ. ഫെനി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ചാനല്‍ പുറത്തുവിട്ട സരിതയുടെ കത്തിനു പിന്നില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറും സഹായികളുമാണെന്ന് ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ ശേഷം പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ താഴെ ഇറക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ പിഎ പ്രദീപ്കുമാര്‍ തന്നെ സമീപിച്ചിരുന്നു. പ്രതിഫലമായി കാറും വാഗ്ദാനം ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് ഗണേഷ്‌കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും മുഖ്യമന്ത്രിക്കെതിരേ പറയണമെന്നും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും ഫെനി പറഞ്ഞു.
Next Story

RELATED STORIES

Share it