Flash News

സരിതയുടെ ആരോപണം; മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണം; വിജിലന്‍സ് കോടതി

സരിതയുടെ ആരോപണം; മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണം; വിജിലന്‍സ് കോടതി
X
cm

[related]

തൃശ്ശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യൂതി മന്ത്രി ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് കേസ്സെടുക്കാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫ് സമര്‍പ്പിച്ച  ഹരജിയിലാണ് അസാധാരണ ഉത്തരവ്. പ്രാഥമിക വാദം കേട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍  ചെയ്ത് അന്വേഷണം നത്താന്‍ ജഡ്ജി ഉത്തരവ് ഇടുകയായിരുന്നു. അപൂര്‍വ സാഹചര്യങ്ങളില്‍ അപൂര്‍വ വിധിയുണ്ടാവുമെന്ന് ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ഉത്തരവ്. പ്രധാനമന്ത്രിയായലും മുഖ്യമന്ത്രിയായലും തുല്യനീതിയോടെയാണ് ഉത്തരവെന്നും താന്‍ കര്‍ത്തവ്യ നിര്‍വഹണം നടത്തുകയാണെന്നും ജഡ്ജി ഓര്‍മ്മിപ്പിച്ചു.
Aryadan_muhamed_DSC_0271
സരിതാ എസ് നായരുടെ സോളാര്‍ കമ്മീഷനില്‍ നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പിഡി ജോസഫ് വിജിലന്‍സ് കോടതിയില്‍ എത്തിയത്. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. രണ്ടു ദിവസം മുമ്പ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് ബാബു രാജിവച്ചത്.  മന്ത്രിസഭയുടെ തന്നെ രാജിയിലേക്കാണ് ഇന്നത്തെ ഉത്തരവ് സൂചനയാകുന്നത്.

sarith

പരാതികള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പോലിസാണെന്നും വിജിലന്‍സ് ജഡ്ജി പറഞ്ഞു. ഈ വിധിയോടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും വൈദ്യൂതിമന്ത്രിയും പ്രതിയാവുന്ന അവസ്ഥായാണുള്ളത്. വിജിലന്‍സ് കോടതി പ്രാരംഭ വാദത്തില്‍ തന്നെ മുഖ്യമന്ത്രിക്കും മറ്റൊരു മന്ത്രിക്കുമെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഉത്തരവിടുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമാണെന്ന് നിയമവിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.



ആരോപണങ്ങളില്‍ അധിക്ഷേപിച്ച് പുറത്താക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്നെ പുറത്താക്കേണ്ടത് ജനകീയ കോടതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it