സമ്മതിദായക ദിനാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പൊതുസമ്മേളനം ഇന്ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും.
ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറല്‍ ഓഫിസര്‍, സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ പങ്കെടുക്കും. ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് ഇന്നുരാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സമ്മതിദായക പ്രതിജ്ഞയെടുക്കും. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

Next Story

RELATED STORIES

Share it