സമ്പൂര്‍ണ ശൗചാലയപദ്ധതി നടപ്പാക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 2 മുതല്‍ സമ്പൂര്‍ണ ശൗചാലയമെന്ന ലക്ഷ്യം നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ശുചിത്വ മിഷനുവേണ്ടി സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കേരളത്തിെല ജനങ്ങളില്‍ 96ശതമാനം ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്താണ്. ഖര-ദ്രവ്യ മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ നൂതനപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി പ്രത്യേകതകള്‍ ഉള്ള അട്ടപ്പാടി, കുട്ടനാട്, തീരദേശ മേഖല, പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലയില്‍ മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം പരിമിതികള്‍ നേരിടുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിന്റെയും വ്യവസായ പ്രമുഖരുടെയും കൂട്ടായ പരിശ്രമം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it