kannur local

സമ്പൂര്‍ണ ഗാര്‍ഹിക കക്കൂസ് പദ്ധതിക്ക് 9 കോടി നല്‍കും: മന്ത്രി

കണ്ണൂര്‍: ജില്ലയെ സമ്പൂര്‍ണ ഗാര്‍ഹിക കക്കൂസുകളുള്ള ജില്ലയാക്കി മാറ്റാന്‍ ശുചിത്വമിഷന്‍ ഫണ്ടില്‍ നിന്നു 9 കോടി അനുവദിക്കുമെന്ന് മന്ത്രി ഡോ എം കെ മുനീര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ശുചിത്വമിഷന്റെ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 കോടി യാണ് പദ്ധതിക്ക് വേണ്ടിവരുന്നത്. ബാക്കി ഒരു കോടി പഞ്ചായത്ത് ഗുണഭോക്തൃ വിഹിതത്തില്‍ നിന്നു അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിനെ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി സമ്പൂര്‍ണമായി ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മിക്കാനും മാലിന്യ സംസ്‌കരണ സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കാണ് ശില്‍പശാല സംഘടിപ്പിച്ചത്. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ഡെപ്യൂട്ടി മേയര്‍ സി സമീര്‍, പിഎയു പ്രൊജക്റ്റ് ഡയറക്ടര്‍ കെ എം ശശിധരന്‍, എഡിഎം ഒ മുഹമ്മദ് അസ്‌ലം, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി സുദേശന്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ ക്ലാസുകളും നടന്നു.
Next Story

RELATED STORIES

Share it