സമ്പൂര്‍ണ ആരോഗ്യ സര്‍വേ നടത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പോഷണം സംബന്ധിച്ച് സമ്പൂര്‍ണ ആരോഗ്യ സര്‍വേ നടത്തുന്നു. രാജ്യത്തെ പൗരന്‍മാരുടെ പോഷണനിലവാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് സര്‍വേ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സര്‍വേ ആരംഭിക്കാനാണ് പദ്ധതി.
ഇതിനായി കൗണ്‍സില്‍ രാജ്യത്തെ ആരോഗ്യവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. യുഎസില്‍ നടന്ന നാഷനല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേയെ മാതൃകയാക്കിയാണ് ഇന്ത്യയിലും ആരോഗ്യസര്‍വേ നടത്തുന്നത്. അതോടൊപ്പം അഭിമുഖവും പരിശോധനയും ഉണ്ടാവും.
Next Story

RELATED STORIES

Share it