സമൂഹത്തെ സരിത വിഡ്ഢിയാക്കുകയല്ലേ: വിജിലന്‍സ് കോടതി

തൃശൂര്‍: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ വിജിലന്‍സ് കോടതി. സരിത പറയുന്നത് കള്ളമെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും സമൂഹത്തെയാകെ വിഡ്ഢിയാക്കുകയല്ലേ സരിതയെന്നും ജഡ്ജി എസ് എസ് വാസന്‍ ചോദിച്ചു.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ശ്യാംകുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജഡ്ജി യുടെ പരാമര്‍ശം. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്നാണ് ചൊല്ല്. എന്നാല്‍, ശിവന് തൃക്കണ്ണ് തുറക്കാനാവും. കഴിഞ്ഞ രണ്ടുവര്‍ഷമായി സരിതയുടെ വെളിപ്പെടുത്തലുകള്‍ കേരളം ശ്രവിക്കുകയാണെന്നും കോടതി പറഞ്ഞു.
സരിത, സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ ഹരജി നല്‍കിയ പി ഡി ജോസഫ് എന്നിവര്‍ക്കെതിരേയായിരുന്നു ഇന്നലെ കോടതിയില്‍ വന്ന ഹരജി. അഡ്വ. ശ്യാംകുമാറിനെ വിസ്തരിക്കുന്നതിനായി കേസ് എട്ടിലേക്കു മാറ്റി.
Next Story

RELATED STORIES

Share it