സമൂഹത്തിന് ഗുണകരമായ നീതി ലഭിക്കണം: ടീസ്ത

ന്യൂഡല്‍ഹി: പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയതില്‍ നിരാശയുള്ളതായി സാമൂഹികപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്. ഇതിനെതിരേ അപ്പീല്‍ നല്‍കും.
പ്രതികാരപരമായ വിധിയല്ല ആവശ്യം. സമൂഹത്തിനു ഗുണകരമാവുന്ന നീതിയാണു ലഭിക്കേണ്ടത്. മുഴുവന്‍ കുറ്റവാളികള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വിധി വ്യക്തമല്ലെന്നും ടീസ്ത കൂട്ടിച്ചേര്‍ത്തു.
. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൂട്ടക്കൊലകള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും തുടക്കം മുതല്‍ പോരാട്ടം നടത്തിവരുന്ന വ്യക്തിയാണ് ടീസ്ത.
Next Story

RELATED STORIES

Share it